---
title: "സന്മയക്ക് യാത്രാമൊഴിയേകാൻ കുട്ടികളും, അധ്യാപകരും ; ഉച്ചക്ക് ശേഷം രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിൽ പൊതുദർശനം"
english_title: "Children and teachers may leave for Sanmaya; Afternoon public visit to Ramavilasam Higher Secondary School"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/156237/Children and teachers may leave for Sanmaya; Afternoon public visit to Ramavilasam Higher Secondary School"
published_at: "2023-10-23T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6536298b6bd34_IMG-20231022-WA0009.jpg"
keywords: []
---

# സന്മയക്ക് യാത്രാമൊഴിയേകാൻ കുട്ടികളും, അധ്യാപകരും ; ഉച്ചക്ക് ശേഷം രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിൽ പൊതുദർശനം

> **Lead Summary:** *സന്മയക്ക് യാത്രാമൊഴിയേകാൻ കുട്ടികളും, അധ്യാപകരും ; ഉച്ചക്ക് ശേഷം രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിൽ പൊതുദർശനം

## Article Content

*സന്മയക്ക് യാത്രാമൊഴിയേകാൻ കുട്ടികളും, അധ്യാപകരും ; ഉച്ചക്ക് ശേഷം രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിൽ പൊതുദർശനം

ഒൻപതാം ക്ലാസുകാരിയായ സന്മയക്ക് യാത്രാമൊഴിയേ കാൻ ചൊക്ലി രാമവിലാസം ഹയർ സെക്കൻ്ററി സ്കൂൾ. മൃതദേഹം പരിയാരത്ത് പോസ്റ്റ്മോർട്ടം പൂർത്തിയായ ശേഷം സ്കൂളിൽ പൊതുദർശനത്തിന് വെക്കും.

മൂന്ന് മണി കഴിഞ്ഞാണ് മൃതദേഹം സ്കൂളിലെത്തിക്കുക എന്നാണ് ലഭ്യമായ വിവരം.

അഞ്ചാം ക്ലാസു മുതൽ ചൊക്ലി രാമവിലാസം ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു സൻമയ. അധ്യാപകരുടെയും, കൂട്ടുകാരുടെയും പ്രീയപ്പെട്ടവൾ.

കഴിഞ്ഞ വർഷം സന്മയ കൂടി വേഷമിട്ട സ്കൂൾ നാടകം സംസ്ഥാന കലോത്സവ വേദിയിൽ ഏവരുടെയും പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ഇതര സംസ്ഥാന വിദ്യാർത്ഥിയായ പ്രിൻസ് മുഖ്യവേഷമിട്ട നാടകത്തിൽ സന്മയയും ശ്രദ്ധേയ കഥാപാത്രമായിരുന്നു.

ഇത്തവണയും സബ് ജില്ല കഴിഞ്ഞ് ജില്ലാ കലോത്സവത്തിൽ നാടകം അവതരിപ്പിക്കാൻ തയ്യാറെടുക്കുകയായിരുന്നു സന്മയയും കൂട്ടുകാരികളും.

ഇതിനിടെയാണ് സന്മയയുടെ ആക്സ്മിക വിയോഗം. സന്മയയുടെ വിയോഗ മറിഞ്ഞ് അധ്യാപകരും, വിദ്യാർത്ഥിനികളും കൂട്ടത്തോടെ കായപ്പനച്ചിയിലെ വസതിയിലെത്തി.

കൂവുള്ളതിൽ സനിൽകുമാറിൻ്റെയും, മിനിയുടെയും മകളാണ് സന്മയ. സഹോദരനായ മയൂഖും ഈ സ്കൂളിലെ വിദ്യാർത്ഥിയാണ്.

അസ്വാഭാവിക മരണത്തിന് കേസെടുത്ത തലശേരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/156237/Children and teachers may leave for Sanmaya; Afternoon public visit to Ramavilasam Higher Secondary School)